Tuesday, December 12, 2006

3 അത്യുദാത്ത ചിന്തകള്‍

ഇരട്ടകളില്‍ ഒന്നിനെ പോലെ ഒന്നല്ലെ ഉണ്ടാകൂ
അപ്പൊ അത്‌ ഒറ്റയാവില്ലെ?

ദൈവം ഒരു രസികനാണേല്‍ ദിവസവും ഒരേ പ്രാര്‍ത്ഥന കേട്ടു ബോറടിക്കില്ലെ?

എന്റെ വഴിയില്‍ കുറുകെ ഒരു കരിമ്പൂച്ച
'ഇന്നും പട്ടിണി' എന്നവന്‍ മുറുമുറുത്തപ്പൊള്‍ ഞാനാകെ കറുത്തു പോയി

3 comments:

വിഷ്ണു പ്രസാദ് said...

എന്റെ വഴിയില്‍ കുറുകെ ഒരു കരിമ്പൂച്ച
'ഇന്നും പട്ടിണി' എന്നവന്‍ മുറുമുറുത്തപ്പൊള്‍ ഞാനാകെ കറുത്തു പോയി

അപ്പൊ ഈ സായിപ്പന്മാരൊക്കെ വെളുത്തതോ...
എന്താ അതിന്റ്യൊരു കൂടോത്രം...?

അചിന്ത്യ said...

ദൈവം സരസനായോണ്ടാ കത്രീനക്കുഞ്ഞേ അങ്ങേര് ഒരു പ്രാര്‍ത്ഥന്യെങ്കിലും കേക്കണത്.
ഇന്നാ ഇങ്ങട്ട്ള്ള വഴി അറിഞ്ഞെ.സന്തോഷം
സ്നേഹം

nalan::നളന്‍ said...

കത്രീനേ,
ദൈവത്തിന്റെ കാര്യം വലിയ കഷ്ടമാ, ദിവസേനെ ഒരു പ്രാര്‍ത്ഥന വീതം നറുക്കിട്ടെടുക്കാനാ പുള്ളിക്കാരന്റെ വിധി. ബാക്കി തെറി കേക്കണം :)