Friday, December 29, 2006

പതിമൂന്ന്

ചിന്തകള്‍ വീര്‍ത്തു വാക്കുകളായി പൊട്ടിത്തെറിക്കും
ചിലര്‍ തൂത്തു വാരി ചവറ്റുകുട്ടയിലിടും
ചിലപ്പോള്‍ വായിലൂടെ ഒഴുക്കിവിടും
മറ്റു ചിലര്‍ കഷ്ടപെട്ടു അലങ്കരിച്ചു ഒഴുക്കന്‍ കവിതകളാക്കും
കലിയടങ്ങാത്തവര്‍ നീട്ടിയും കുറിക്കിയും വൃത്തത്തിലാക്കും
സമയമുള്ളവര്‍ നീട്ടി പരത്തി ഉണക്കാനിടും
സഹൃദയാ നിന്റെ കഷ്ടകാലം(പിന്നെ പറഞ്ഞില്ലാന്നു പറയരുത്‌)

3 comments:

mumsy-മുംസി said...

നല്ല ഭാഷ . ഇനിയും എഴുതുക.

വിഷ്ണു പ്രസാദ് said...

വാക്കുകള്‍ ഇല്ലെങ്കില്‍ ചിന്തകള്‍ ഉണ്ടാവുമോ?പച്ചനിറമുള്ള മാങ്ങയില്‍ നിന്ന് പച്ചനിറം (മാങ്ങയില്ലാതെ) വേര്‍തിരിച്ചുകാണിക്കാന്‍
ശ്രമിക്കുന്നതു പോലെ...എങ്ങനെയാണ് ചിന്തയേയും വാക്കിനേയും വേര്‍തിരിക്കുകയെന്നോ..ഏത് ഏതിന്റെ ഉല്‍പ്പന്നമെന്നോ(കോഴിയോ മുട്ടയോ ആദ്യം)
ഉള്ള സംശയങ്ങള്‍ എന്നെ ബാധിക്കുന്നു.

മഴക്കിളി said...

ചിന്തകള്‍ വീര്‍ത്തു വാക്കുകളായി പൊട്ടിത്തെറിക്കും

എല്ലാത്തിലും ഒരു ശബ്ദം കേള്‍ക്കാം....
ഇഷ്ടപ്പെട്ടു....