Tuesday, December 12, 2006

ഒന്‍പത്

ഒരിടത്തും ഇരിക്കപ്പൊറുതി കിട്ടാത്ത പാവം മടുപ്പ്‌
മുഖത്തിനെ ചുളിപ്പിച്ചു കൊണ്ട്‌
വായ വലിച്ചു പൊളിച്ചു പുറത്തേക്ക്‌
ഒരു കോട്ടുവായുടെ യാത്ര

12 comments:

വിഷ്ണു പ്രസാദ് said...

കത്രീന ആരുടേയും നിഴലല്ല എന്നു തെളിയിക്കുന്ന പ്രതിഭയുടെ തിളക്കമുള്ള രചനകള്‍...

Sreejith K. said...

ഈ കൂടോത്രം കത്രീനയും വിഷ്നുപ്രസാദും ഒരാളാണോ? അതോ കത്രീനയുടെ കൂടോത്രത്തിന്റെ ഇര ആണോ വിഷ്ണുപ്രസാദ്?

വിഷ്ണു പ്രസാദ് said...

ശ്രീജീ,ഒരു തിരിച്ചറിയല്‍ പരേഡ് വേണ്ടി വരുമോ...?കത്രീനയെ പിടിക്കാനോ അതോ ക3നേടെ ഇരയെ പിടിക്കാനോ...എന്തിനാ വരവ്...?ബൂലോകക്ലബിലെ ദില്‍ബൂസ് പെട്ടിക്കട പൂട്ടിയോ.. മൊബൈല്‍ കടയാണെങ്കില്‍ ഇങ്ങട്ട് പോരേ..ഇനി ഇവിടെയാവാം കച്ചോടം...:)

Siju | സിജു said...

ഒന്നായ നിന്നെയിഹ രണ്ടെന്ന് സോറി മൂന്നെന്ന്

Sreejith K. said...

വിഷ്ണുപ്രസാദ് മാഷ് ഈ ബ്ലോഗിന് വേണ്ടതിലധികം പരസ്യം കൊടുക്കുന്നുണ്ട്. അതിന്റെ ആവശ്യമുണ്ടോ? കവിത എന്ന അവകാശപ്പെട്ട് എഴുതുന്നതുകൊണ്ടു മാത്രം താങ്കള്‍ എല്ലാ പോസ്റ്റിലും കയറി കമന്റിടണമെന്ന് നിര്‍ബന്ധമുണ്ടോ? നല്ല രചനകളെ പ്രോത്സാഹിപ്പിക്കൂ. അല്ലാത്തവയെ നുള്ളിക്കളയൂ

Lekshmi V said...

പരേഡിനു ഞാന്‍ റെഡി.. നിങളോ?? പാവം മുഖം മൂടി കച്ചവടക്കാര്‍..

ദില്‍ബുവിന്റെ പെട്ടികടയിലെ കട്ടന്‍ ചായ എന്റെയും സ്വപ്നമാ.. പക്ഷെ ധൈര്യം പോരാ.. ആദ്യം പിച്ച വെച്ചു പഠിക്കട്ടെ..എന്നിട്ടു തല്ലു കാണാന്‍ കാണാന്‍ മാത്രം ഞാനും കൂടാം... :))

വിഷ്ണു പ്രസാദ് said...

ശ്രീജീ,എനിക്ക് നല്ലതെന്ന് തോന്നുന്നതിന്റെ ചുവട്ടിലേ ഞാന്‍ കമന്റിട്ടിട്ടുള്ളൂ.ബൂലോക ക്ലബ്ബില്‍ പോസ്റ്റര്‍ പതിച്ചിട്ടില്ല.ശ്രീജിക്ക് ഇത് നല്ല കവിതയായി തോന്നുന്നുണ്ടാവില്ല.താങ്കളുടെയും എന്റെയും അനുഭവപരിസരം രണ്ടാ‍ണ്.ഇനി പൊട്ടക്കവിതകളുടെ ചുവട്ടില്‍ പോയി വല്ലതും സത്യസന്ധമായി എഴുതിവെച്ചാലോ ബൂലോകരെല്ലാരും കൂടി എന്റെ മെക്കിട്ടു കേറാന്‍ വരും.

Inji Pennu said...

ഈ ശ്രീജിത്ത് ഇംഗ്ല്ലീഷില്‍ കണ്ടിട്ട് ഞാന്‍ ഇത് നമ്മടെ ശ്രീജിത്തല്ലേയെന്ന് പോയി നോക്കി. അതോ ഇനി ഇത് അപരനാണൊ? വര്‍ത്താനം പറയണ കേട്ടിട്ട് ശ്രീജിത്ത് അല്ലാത്തെ പോലെ തോന്നുന്നു....
ആളുകള്‍ എങ്ങിനെ കമന്റുകള്‍ വെക്കണം എന്നൊക്കെ നിയമം കൊണ്ട് വന്നു തുടങ്ങിയൊ?
ശ്ശെടാ! :-)

Sreejith K. said...

ഇഞ്ചീ, ബ്ലോഗ്ഗര്‍ ബീറ്റയിലുള്ള ബ്ലോഗുകളില്‍ കമന്റിടാന്‍ ഉണ്ടാക്കിയ ഒരു ഐഡി ആണിത്. തിരിച്ചറിയാന്‍ എളുപ്പത്തിന് ഇംഗ്ലീഷില്‍ പേരെഴുതി എന്നേയുള്ളൂ.

ബൂലോക ക്ലബ്ബിലെ ദില്‍ബൂസ് പെട്ടിക്കട പൂട്ടിയെങ്കില്‍ ഇവിടെ വരൂ എന്ന വിഷ്ണുപ്രസാദിന്റെ കമന്റിനു മറുപടിയായിട്ടാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്. കത്രീനയുടെ ബ്ലോഗില്‍ ഇതിനുമുന്‍പും വിഷ്ണു ഇട്ട കമന്റുകള്‍ പോസ്റ്റിനേക്കാള്‍ ബ്ലോഗ്ഗറെക്കുറിച്ചാണെന്ന് തോന്നിയിരുന്നു എനിക്ക്. തെറ്റാകാം, മനസ്സില്‍ വന്നത് ഞാന്‍ പറഞ്ഞു എന്നേയുള്ളൂ.

കമന്റുകളോട് ഭ്രമം ഇല്ലാത്ത ഒരാളായാണ് കത്രീനയെ ഞാന്‍ മന്‍സ്സിലാക്കിയിട്ടുള്ളത്. അവിടെ കമന്റിനായി വിഷ്ണു ശ്രമിക്കുന്നതുകൊണ്ടാണ് നിങ്ങള്‍ രണ്ടും ഒരാളാണോ, അതുകൊണ്ടാണോ എന്ന് ഞാന്‍ ആദ്യം കളിയാക്കിയത്.

കത്രീന കഴിവുള്ള ഒരു ബ്ലോഗറാണ്. സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ കത്രീനയ്ക്ക് മറ്റൊരാളുടെ പരസ്യം അരോചകമാകുന്നെന്നതില്‍ സംശയമില്ല. അതു കൊണ്ടായിരുന്നു അങ്ങിനെ ഒരു കമന്റ്. അതില്‍ അഹങ്കാരത്തിന്റെ ഒരു ചുവ വന്നെകില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. ഈ ബ്ലോഗില്‍ അനാവശ്യമായ ഒരു തര്‍ക്കം ഉണ്ടാക്കിയതില്‍ കത്രീനയോട് പ്രത്യേകം മാപ്പ് ചോദിക്കുന്നു. ഇനി ഉണ്ടാകില്ല.

വിഷ്ണു പ്രസാദ് said...

ശ്രീജീ,വളരെ വേദനാജനകമാണ് താങ്കളുടെ വാക്കുകള്‍.
കൂടുതലൊന്നും ഞാന്‍ പറയുന്നില്ല.

അതുല്യ said...

ഈ ശ്രീജി എന്താ ഇങ്ങനെ? നിനക്ക്‌ സ്നേഹം കൂടുമ്പോള്‍ അല്ലെങ്കില്‍ പൊസ്സസ്സീവ്നെസ്സ്‌ ഒക്കെ ആവുമ്പോള്‍ എന്തും പറയാം എന്ന് നമുക്ക്‌ ആരെക്കെങ്കിലും തോന്നും. ചിലപ്പോ അത്‌ അതേ സ്പിരിറ്റില്‍ ആസ്വദിയ്കാനുള്ള മൂഡിലാവില്ല നമ്മുടെ ചുറ്റുപാടുമുള്ളവര്‍. ചില തമാശകള്‍, ആ ഫ്രേം വിട്ട്‌ അമ്പുകളായ്‌ മാറി പോകുന്നു. കത്രീനയ്കും അത്‌ തന്നെ തോന്നിയിരിയ്കണം.

പക്ഷെ വിഷ്ണു നല്ലത്‌ എന്ന് പറഞ്ഞത്‌ ഈ കവിതയേ കുറിച്ച്‌ മാത്രമായിരുന്നു, അല്ലാതെ, ഇതാണു കവിത എന്നോ, ബാക്കി ഒക്കെ ശൂ ആണേന്നോ പറഞ്ഞിട്ടില്ല. ആ സ്ഥിതിയ്ക്‌ എനിക്ക്‌ തോന്നുന്നു, ശ്രീജിത്തിന്റെ വാക്കുകള്‍ കത്രീനയേ മുറിവേല്‍പ്പിച്ചിരിയ്കണം.

ശ്രീജി അല്‍പം പൊസ്സസ്സീവ്നെസ്സിനെ പേരില്‍ സ്നേഹക്കുടുതല്‍ കാട്ടീത്‌ പിഴച്ചൂ എന്ന് ഞാന്‍ വിശ്വസിയ്കുന്നു.

അചിന്ത്യ said...

പോസ്റ്റ് കണ്ട് സന്തോഷിച്ച എന്‍റെ മുഖംഇതിലെ കമെന്‍റുകള്‍ കണ്ട് ചുളിഞ്ഞ് കോട്ടുവാ ഇട്ടു :(